പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ KSU നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് KSU ഇന്ന് ക്യാമ്പസ് ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. നേതാക്കളെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപിച്ചാണ് KSU നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നാളെ സംസ്ഥാന വ്യാപകമായി KSU വിദ്യാഭ്യാസ ബന്ദ്
Alakode News
0
Post a Comment