കേരള സര്‍ക്കാരിന്റെ കെ റൈസ്: ഇന്ന് പ്രഖ്യാപിക്കും

കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി കേരളത്തിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഭക്ഷ്യമന്ത്രി ജിആര്‍ അനിലാണ് കെ റൈസ് പ്രഖ്യാപിക്കുക. ഓരോ മാസവും 5 കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി. കെ റൈസ് എന്നെഴുതിയ തുണിസഞ്ചി തയ്യാറാക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയ അരി 29 രൂപക്കും കുറുവ, മട്ട അരി ഇനങ്ങള്‍ 30 രൂപക്കും സപ്ലൈകോ സ്റ്റോറുകള്‍ വഴി ലഭ്യമാക്കും.

Post a Comment

Previous Post Next Post