പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കി

പൗരത്വ ഭേദഗതി ചട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. പൗരത്വത്തിന് മതം പരിഗണിക്കുന്നതും മുസ്ലീം വിഭാഗത്തെ ഒഴിവാക്കിയതിനും എതിരെ വലിയ പ്രതിഷേധം നടന്നിരുന്നു.


എന്താണ് പൗരത്വ ഭേദഗതി നിയമം
2014 ഡിസംബര്‍ 31ന് മുന്‍പ് പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ 6 മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനാണ് നിയമം. ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് ഇന്ത്യൻ പൗരത്വം നൽകുന്നത്.  2019ലാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. 2019 ഡിസംബര്‍ 12നു രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു.

Post a Comment

Previous Post Next Post