അന്വേഷിപ്പിൻ കണ്ടെത്തും ഒടിടിയില്‍ എത്തി, എവിടെ കാണാം..?

അങ്ങനെ കാത്തിരിപ്പിനൊടുവില്‍ ടൊവീനോ നായകനായ അന്വേഷിപ്പിൻ കണ്ടെത്തും ഒടിടിയിലെത്തി.


ഫെബ്രുവരി റിലീസുകളില്‍ ആദ്യം ഒടിടിയില്‍ എത്തിയ ചിത്രമാണ്. അന്വേഷിപ്പിൻ കണ്ടെത്തും. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ല‍ർ എന്ന് തന്നെ ചിത്രത്തിന് പറയാം. ഒരിടവേളക്ക് ശേഷമാണ് ടൊവീനോ പോലീസ് വേഷത്തിലെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇതിനൊപ്പം റിലീസായ പ്രേമലു ഒടിടിയില്‍ എത്തുന്നതും ഒരു വിഭാഗം പ്രേക്ഷക‍ർ കാത്തിരിക്കുന്നുണ്ട്. ഫെബ്രുവരി ഒമ്ബതിന് തിയേറ്ററില്‍ എത്തിയ ചിത്രം 50 കോടിയെങ്കിലും വിവിധ ബോക്സോഫീസുകളില്‍ നിന്ന് നേടിയെന്നാണ് റിപ്പോ‍‍ർട്ട്. കേരളത്തിലും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും ചത്രം മികച്ച കളക്ഷൻ നേടിയെന്ന് റിപ്പോ‍ർട്ടുകള്‍ സൂചിപ്പിക്കുന്നു.
എവിടെ കാണാം ചിത്രം?
നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസായത്. നിലവില്‍ നെറ്റ് ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉളള എല്ലാവ‍ർക്കും ചിത്രം കാണാം. വ്യാഴാഴ്ച് അ‍ർധരാത്രിമുതല്‍ ചിത്രം സ്ട്രീമിങ്ങ് ആരംഭിച്ചു കഴിഞ്ഞു. ശിവരാത്രി ഹോളിഡേ ആയതിനാല്‍ എല്ലാവർക്കും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കഴിയുന്ന ഒരു ത്രില്ലർ ചിത്രം കൂടിയാണിത്. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ടൊവീനോ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോ‍ർട്ട്. നിലവില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒടിടിയില്‍ എത്തുക.

Post a Comment

Previous Post Next Post