സർവകാല റെക്കോർഡിൽ സ്വർണ വില

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ ആണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 48,200 രൂപയാണ്. മാർച്ച് ഒന്ന് മുതൽ വില കുത്തനെ ഉയരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ 2120 രൂപയാണ് പവന് വർധിച്ചത്. വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വില വർധനവ്. അമേരിക്കയിലെ പണപ്പെരുപ്പമാണ് വിലവർധനവിന് പ്രധാനകാരണം.

Post a Comment

Previous Post Next Post