തലശേരി-മാഹി ബൈപ്പാസ് ഉദ്ഘാടനം തിങ്കളാഴ്ച

തലശേരി- മാഹി ബൈപ്പാസ് 11ന് നാടിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുക. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എന്‍ രങ്കസ്വാമി (പുതുച്ചേരി മുഖ്യമന്ത്രി), കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, കേരള, പുതുച്ചേരി ഗവര്‍ണർമാര്‍, മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എഎന്‍ ഷംസീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ട്രയല്‍ റണ്ണിനായി വ്യാഴാഴ്ച വൈകീട്ട് ബൈപ്പാസ് തുറന്നിരുന്നു.

Post a Comment

Previous Post Next Post