കണ്ണൂർ-ചെന്നൈ വിമാന സർവീസ്: ബുക്കിങ് തുടങ്ങി


മട്ടന്നൂർ:കണ്ണൂർ വിമാന താവളത്തിൽ നിന്ന് ചെന്നൈ വേനൽക്കാല ഷെഡ്യൂളിൽ ഇൻഡിഗോ എയർലൈൻസ് ബുക്കിങ് തുടങ്ങി.

മാർച്ച് 31 മുതലുള്ള പ്രതിദിന വിമാന സർവീസ് ബുക്കിങ്ങാണ് തുടങ്ങിയത്. ബുക്കിങ്‌ തുടങ്ങിയതോടെ ഇൻഡിഗോയുടെ നിലവിലെ എല്ലാ ആഭ്യന്തര സർവീസുകളും വേനൽക്കാല ഷെഡ്യൂളിലും തുടരും.

രാവിലെ 9.40-ന് പുറപ്പെട്ട് 11-ന് ചെന്നൈയിൽ എത്തുന്ന വിധത്തിലാണ് സർവീസ്. രാത്രി 8.25-ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് 9.55-ന് കണ്ണൂരിൽ എത്തിച്ചേരും. നിലവിൽ രാത്രി രാത്രി 8.45-നാണ് ചെന്നൈയിലേക്ക് സർവീസ്.

വേനൽക്കാല ഷെഡ്യൂളിൽ ഇൻഡിഗോ -ദോഹ സർവീസിന്റെ സമയത്തിലും മാറ്റമുണ്ട്. രാത്രി 10.55-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 12.30-ന് ദോഹയിൽ എത്തും. തിരികെ 1.30-ന് പുറപ്പെട്ട് രാവിലെ 8.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. വൈകീട്ട് 4.35-നാണ് നിലവിൽ ദോഹയിലേക്ക് സർവീസുള്ളത്.

Post a Comment

Previous Post Next Post