ചെവിയിൽ എപ്പോഴും ഇയർഫോൺ ആണോ? ഇക്കാര്യം സൂക്ഷിക്കൂ!

വലിയ ശബ്ദത്തിൽ മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവർക്ക് കേള്‍വി തകരാറുകൾ ഉണ്ടാകാമെന്ന് WHOയുടെ മുന്നറിയിപ്പ്. പ്രതിവര്‍ഷം കോടിക്കണക്കിന് പേര്‍ക്കാണ് ഇങ്ങനെ കേള്‍വി തകരാറുകള്‍ ഉണ്ടാകുന്നത്. 35 വയസിന് താഴെയുള്ളവരെ ആണ് ഇത് കൂടുതലും ബാധിക്കുന്നത്. വലിയ അളവിൽ ചെവിക്ക് അകത്തെത്തുന്ന ശബ്ദം 'കോക്ലിയ' എന്ന ഭാഗത്ത് എത്തുകയും അവിടെയുള്ള കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന് WHO വ്യക്തമാക്കി.

Post a Comment

Previous Post Next Post