അടക്കാത്തോട് ജനവാസ മേഖലയില്‍ കണ്ട കടുവയെ പിടികൂടാൻ കഴിയാത്ത വനം വകുപ്പിനെതിരെ പ്രതിഷേധം കടുപ്പിക്കാനാരുങ്ങി നാട്ടുകാര്‍

അടക്കാത്തോട്: ജനവാസ മേഖലയില്‍ കണ്ട കടുവയെ പിടികൂടാൻ കഴിയാത്ത വനം വകുപ്പിനെതിരെ പ്രതിഷേധം കടുപ്പിക്കാനാരുങ്ങുകയാണ് നാട്ടുകാർ.


വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ നാട്ടുകാരെയും മാധ്യമപ്രവർത്തകരെയും കാണിക്കാൻ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.

ഇല്ലാത്ത കടുവയാണ് വനംവകുപ്പ് തിരയുന്നത് എന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ കടുവയെ കണ്ടെത്താനുളള തിരച്ചലില്‍ പ്രദേശ വാസികള്‍ പങ്കെടുത്തുവെങ്കിലും ചൊവ്വാഴച്ച വനപാലകർ മാത്രമാണ് തിരച്ചില്‍ നടത്തിയത്. വനം വകുപ്പിനെതിയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ആയിരുന്നു നാട്ടുകാർ വിട്ടു നിന്നത്. പ്രദേശത്തെ റബ്ബർ ടാപ്പിംങ്ങും കശുവണ്ടി ശേഖരണമൊക്കെ നിർത്തിയതും നാട്ടുകാരില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കെ കാരണമാകുന്നുണ്ട്. ഇനിയും കടുവയെ കണ്ടെത്തി പിടികൂടാൻ കഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികള്‍ക്ക് നേതൃത്വം നാല്‍കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.

Adakkathod

Post a Comment

Previous Post Next Post