കണ്ണൂരിൽ വയോധികയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണ്ണവും പണവും കവർന്നു. തലശ്ശേരി ചിറക്കരയിലാണ് സംഭവം. രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. പുലർച്ചയോടെ വീടിന്റെ ഗേറ്റ് തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ കയറിയത്. ആറര പവൻ സ്വർണവും 10000 രൂപയുമാണ് ഇവർ മോഷ്ടിച്ചത്. വീടിന്റെ സമീപമുള്ള മറ്റ് രണ്ട് വീടുകളിലും മോഷ്ടാക്കൾ കയറിയിരുന്നു. തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
വയോധികയുടെ കഴുത്തിൽ കത്തിവെച്ച് കവർച്ച
Alakode News
0
Post a Comment