തമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു


ചെന്നൈ: തമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ കൊട്ടിവാകാത്തെ ആശൂപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും.

നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയനായ ടി.സി ബാലാജി എന്ന ഡാനിയല്‍ ബാലാജിയുടെ ജനനം 1975-ലാണ്. മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമല്‍ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാല്‍ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Post a Comment

Previous Post Next Post