ഇന്ന് ദുഃഖ ശനി; ഈസ്റ്ററിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍

തിരുവനന്തപുരം:യേശുവിന്‍റെ ഉയിർത്തെഴുന്നേല്‍പ്പിന്‍റെ ഓർമ പുതുക്കി ലോകമെമ്ബാടുമുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷത്തിലേക്ക് കടക്കുന്നു.
ഉയിർപ്പുമായി ബന്ധപ്പെട്ട് ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും. തിരുവനന്തപുരം പട്ടം സെന്‍റ്. മേരീസ് കത്തീഡ്രലില്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 

വൈകിട്ട് 7 മണിയോടെ പള്ളികളില്‍ ചടങ്ങുകള്‍ ആരംഭിക്കും. 

പാളയം സെന്‍റ് ജോസഫ്സ് കത്തിഡ്രലില്‍ 10.30ന് തുടങ്ങുന്ന ഉയിർപ്പ് ശുശ്രൂഷകള്‍ക്ക് ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്പ് തോമസ് ജെ. നെറ്റോ മുഖ്യ കാർമികനാകും. 

ക്രൈസ്തവ വിശ്വാസത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളാണ് ഉയിർപ്പ് തിരുനാളില്‍ നടക്കുന്നത്. 

സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്ന പ്രാർഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും വികാരി കറുകേല്‍ കോർഎപ്പിസ്കോപ നേതൃത്വം നല്‍കും.

പുലർച്ചെ മൂന്നു മണിക്കാണ് പള്ളിയില്‍ പ്രാർഥനകള്‍ തുടങ്ങുക. മെഴുകുതിരികള്‍ കത്തിച്ചുപിടിച്ചുള്ള പ്രദിക്ഷണവും പള്ളികളില്‍ നടക്കും.

#Today #holysaturday #Believers #getting #ready#Easter

Post a Comment

Previous Post Next Post