ബാങ്കുകള്‍ക്ക് ശനിയാഴ്ചകളില്‍ അവധി നല്‍കാനുള്ള ശുപാര്‍ശക്ക് ഉടൻ അംഗീകാരമാകും

ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശുപാർശക്ക് അംഗീകാരം നല്‍കാനൊരുങ്ങി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും.

ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറില്‍ ഒപ്പിട്ടു. ശുപാർശക്ക് അംഗീകാരം വരുന്നതോടെ പ്രാബല്യത്തില്‍ വരും

നിലവില്‍ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവർത്തി ദിവസം. പുതിയ ശുപാർശക്ക് അംഗീകാരം വരുന്നതോടെ ബാങ്കുകളുടെ പ്രവർത്തി ദിവസം തിങ്കള്‍ മുതല്‍ വെള്ളി വരെയാകും. അതേസമയം പ്രവർത്തി ദിവസം കുറയന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും

45 മിനിറ്റ് കൂടി അധികം പ്രവർത്തി സമയമാണ് വർധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്ബളം 17 ശതമാനം വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 2022 നവംബർ 1 മുതലുള്ള പ്രാബല്യത്തോടെയാണ് വർധനവ്.

Post a Comment

Previous Post Next Post