അടിമാലിയിൽ ട്രാവലർ മറിഞ്ഞ് മൂന്ന് വിനോദ സഞ്ചാരികൾ മരിച്ചു


അടിമാലിയിൽ ട്രാവലർ മറിഞ്ഞ് 3 പേർ മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് വയസുള്ള ഒരു കുട്ടിയും മരണപ്പെട്ടവരിൽ ഉണ്ട്. മാങ്കുളം ആനക്കുളത്തിന് സമീപമാണ് ട്രാവലർ മറിഞ്ഞത്. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post