ധാരാളം ആന്റിഓക്സിഡന്റും ആൻ്റിമൈക്രോബയല്‍ ഗുണങ്ങളുള്ള തുളസി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കും.
ഈ ചൂടുകാലത്ത് തുളസിയിട്ട് തിളപ്പിച്ചാറിച്ച വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കുകയും അണുബാധയുണ്ടാകുന്നതില്‍ നിന്നും തടയുകയും ചെയ്യും.
തുളസിയില്‍ അഡാപ്‌റ്റോജെനിക് ഗുണങ്ങളുള്ളതിനാല്‍ രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ദഹനക്കുറവ്, വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ അസ്വസ്ഥതകള്‍ ലഘൂകരിക്കുന്നതിന് തുളസിയിട്ട് തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ആരോഗ്യകരമായ ദഹനപ്രക്രിയ ആരംഭിക്കുന്നതിനും തുളസി വെള്ളം മികച്ചതാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാര്‍ത്തകള്‍
കൂടാതെ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയല്‍ ഗുണങ്ങളുള്ള തുളസി ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കാനും ശ്വസന ആരോഗ്യത്തെ ഫലപ്രദമായി ശക്തിപ്പെടുത്താനും സഹായിക്കും. തുളസി ഇലകള്‍ പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്നവയാണ്. രാവിലെ തുളസി വെള്ളം കുടിക്കുന്നത് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. തുളസി വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്.
ചൂട് കനക്കുന്നു! ആരോഗ്യത്തില്‍ ജാഗ്രത വേണം; കരുതിയിരിക്കാം ഈ രോഗങ്ങളെ
ഇതിലെ ആൻറി ബാക്ടീരിയല്‍, ആൻറി ഫംഗല്‍ ഗുണങ്ങള്‍ ചർമ്മത്തിൻ്റെ അവസ്ഥയെ നേരിടാൻ ഇത് ഉപയോഗപ്രദമാക്കുന്നു, തുളസി വെള്ളം കുടിക്കുന്നത് ചർമ്മത്തിന് തിളക്കം കൂട്ടാനും സഹായിക്കും. തുളസി വെള്ളം കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമായി തുടരാൻ സഹായിക്കുകയും ചെയ്യും.
Post a Comment