കാട്ടുപന്നി ആക്രമണം: വീട്ടമ്മയ്ക്ക് പരിക്ക്

ചെറുപുഴ : കൃഷിയിടത്തില്‍ റബർ പാലെടുക്കാൻ പോയ വീട്ടമ്മയെ കാട്ടുപന്നി കുത്തിപ്പരിക്കേല്‍പ്പിച്ചു. കാട്ടുപന്നി ശല്യത്തില്‍ പൊറുതിമുട്ടിയ ഗ്രാമവാസികള്‍ മലയോരത്ത് ജീവഭയത്തിലാണ്.

കഴിഞ്ഞ ദിവസം രാവിലെ 9.15 ന് തോട്ടത്തില്‍ റബർ പാലെടുത്തു കൊണ്ടിരുന്നപ്പോള്‍ ഐന്തിക്കല്‍ ലൈസമ്മയ്ക്കാണ് കാട്ടുപന്നിയുടെ കുത്തേറ്റത്.

ലൈസമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ചെറുപുഴ സെൻറ് സെബാസ്റ്റ്യൻസ് ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നല്‍കിയത്. ലൈസമ്മയുടെ വലതുകൈക്ക് പൊട്ടലുണ്ട്. കാട്ടുപന്നി ശല്യം കാരണം കൃഷിയിടത്തിലിറങ്ങാൻ കഴിയാതെ ദുരിതപ്പെടുകയാണ് മലയോരത്തെ കർഷകർ. രാത്രി കൃഷിയിടത്തിലിറങ്ങുന്നത് വന്യമൃഗങ്ങള്‍ക്ക് നടുവിലിറങ്ങുന്നതിന് തുല്യമാണെന്ന് കർഷകനായ ഐന്തിക്കല്‍ ഷാജൻ പറഞ്ഞു. കാട്ടുപന്നി, മുള്ളൻപന്നി, മയില്‍, കുറുക്കൻ, മരപ്പട്ടി, കുരങ്ങ് ഇവയുടെ വിഹാരകേന്ദ്രമായി കൃഷിയിടങ്ങള്‍ മാറിയിരിക്കുകയാണ്.

Cherupuzha

Post a Comment

Previous Post Next Post