എറണാകുളം: ഇടപ്പള്ളിയില്‍ നടുറോഡില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. എറണാകുളം സ്വദേശി അഷല്‍ ആണ് ഭാര്യ നീനുവിനെ ആക്രമിച്ചത്.
അഷല്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നീനു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുംബ പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്കൂട്ടറിലെത്തിയ ആർഷല്‍ കളമശേരി എകെജി റോഡില്‍ വച്ചാണ് നീനുവിനെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കഴുത്തു മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ആറുവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവർഷമായി ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post a Comment