ആലക്കോട് : മലയോര ഹൈവേയിൽ രയരോം പള്ളിപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. മൂലോത്ത്കുന്ന് സ്വദേശി മരുതിക്കുന്നേൽ സ്റ്റെഫി(25) നാണ് പരിക്കേറ്റത്. സ്റ്റെഫിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. ചെറുപുഴ ഭാഗത്തുനിന്ന് കരുവൻചാൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും രയരോം ഭാഗത്തുനിന്ന് മൂലോത്തുംകുന്ന് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു.
Post a Comment