ഇരിട്ടി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിട്ടിയിൽ പോലീസ്, സി ആർ പി എഫ് കമാൻഡോസ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി. കള്ളപ്പണം, ലഹരിവസ്തുക്കൾ, മദ്യം എന്നിവ ഉൾപ്പെടെ കടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന. കേരള – കർണാടക അതിർത്തിയായ കൂട്ടുപുഴയിലും, ഇരിട്ടി പാലത്തിന് സമീപത്തുമായാണ് വാഹന പരിശോധന നടന്നത്. ഇരിട്ടി എ എസ് പി യോഗേഷ് മന്തയ്യ, സ്റ്റേഷൻ ഹൗസ് ഓഫീസർ പി. കെ. ജിജേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും വിവിധ മേഖലകളിൽ ഇത്തരത്തിൽ പരിശോധന നടത്തും.
ഇരിട്ടിയിൽ പോലീസ്, സി ആർ പി എഫ് കമാൻഡോസ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന
Alakode News
0
Post a Comment