സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ ഇടിവ്

സ്വര്‍ണവില ഇന്ന് നേരിയതോതില്‍ കുറഞ്ഞു. ഗ്രാമിന് 10 രൂപ താഴ്ന്ന് വില 6125 രൂപയായി. 80 രൂപ കുറഞ്ഞ് 49000 രൂപയിലാണ് പവന്‍ വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയുടെയും പവന് 40 രൂപയുടെയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5100 രൂപയും പവന് 40800 രൂപയുമാണ് വിപണി വില.


സ്വർണ വില കുറയാൻ കാരണം ഇതാണ്!
സ്വര്‍ണവിലയെ തളര്‍ത്തിയത് ഡോളറിന്റെ വന്‍ മൂല്യക്കുതിപ്പാണ്. രാജ്യാന്തര സ്വര്‍ണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളറിന്റെ മൂല്യം കൂടുമ്പോള്‍ സ്വര്‍ണം വാങ്ങുന്നതിന് കൂടുതല്‍ ഡോളര്‍ ചെലവഴിക്കണം. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കും. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 83.43 വരെ എത്തിയിരുന്നു.

Post a Comment

Previous Post Next Post