തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് - മന്നയില്‍ വന്‍ തീപിടുത്തം.ആലക്കോട് റോഡില്‍ സുസൂക്കി സ്‌ക്കൂട്ടര്‍ സര്‍വീസ് സെന്ററിന് പിറകിലാണ് തീപിടിച്ചത്
ഇവിടെ സുസൂക്കി വാഹനങ്ങളുടെ സ്‌പേര്‍പാര്‍ട്‌സുകള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിച്ചത്.ഇന്ന് പുലര്‍ച്ചെ 12.15 നാണ് സംഭവം നടന്നത്.പെട്ടെന്നുതന്നെ അഗ്നിശമനസേന സ്ഥലത്തെത്തിയതിനാല്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് പടരുന്നത് തടയാന്‍ സാധിച്ചു.
ആളുകൾ തിങ്ങി പാർക്കുന്ന മേഖലയായതിനാല്‍ തീപിടുത്തം പരിഭ്രാന്തി പരത്തി.നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിജയ്, അഭിനേഷ്. അനൂപ്, ധനേഷ്, ജയന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.
Post a Comment