ചെനയന്നൂരിൽ കാര്‍ നിയന്ത്രണം വിട്ട് ഇലക്‌ട്രിക് തൂണിലിടിച്ച്‌ അപകടം



തളിപ്പറമ്പ്: ചെനയന്നൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ തട്ടുകടയും വ്യാപാര സ്ഥാപനവും ഇലക്‌ട്രിക്ക് തൂണും തകർന്നു.

കാറോടിച്ച ചപ്പാരപ്പടവ് സ്വദേശി റഫീഖ് പരിക്കേല്‍കാതെ രക്ഷപ്പെട്ടു. തളിപ്പറമ്ബില്‍ നിന്നും ചപ്പാരപ്പടവിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. 


ചെനയന്നൂരിലെ കെ. ഷംസുദ്ദീൻ്റെ തട്ടുകട പൂർണ്ണമായും കെ. ആലിയുടെ അനാധിക്കട ഭാഗികമായും തകർന്നു. ഇലക്‌ട്രിക്ക് തൂണ് തകർത്ത് കടകളില്‍ ഇടിച്ചാണ് നിന്നത്. തളിപ്പറമ്പ് ട്രാഫിക്ക് എസ്.ഐ കെ. രഘുനാഥിൻ്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി.



Post a Comment

Previous Post Next Post