കുട്ടികളില്‍ മുണ്ടിനീര് പടരുന്നു; ഒരാഴ്ചക്കിടെ ആയിരത്തിലധികം രോഗികൾ

കുട്ടികളില്‍ മുണ്ടിനീര് (മംപ്‌സ്) രോഗം വ്യാപകമാവുന്നു. ഈ വര്‍ഷം മാത്രം 10,611 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 6 ദിവസത്തിനിടെ 1649 കുട്ടികള്‍ക്ക് രോഗം ബാധിച്ചു. സമാന്തര ചികിത്സ ചെയ്യുന്നവരുടെ കണക്ക് ലഭ്യമല്ല. ദേശീയ പ്രതിരോധകുത്തിവെപ്പ് പദ്ധതി പ്രകാരം കുറച്ചുവര്‍ഷങ്ങളായി മുണ്ടിനീരിന് വാക്‌സിന്‍ നല്‍കുന്നില്ല. പ്രതിരോധ കുത്തിവെപ്പ് കിട്ടാത്തതാണ് പകര്‍ച്ചവ്യാധി വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

Post a Comment

Previous Post Next Post