വീട്ടിലെ പ്രശ്നക്കാരായ പാറ്റകളെ ഈസിയായി തുരത്താം; ഇതാ ചില പൊടി കൈകള്‍



എല്ലാ വീട്ടമ്മമാർക്കും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് അടുക്കളയില്‍ സാധാരണയായി ഉണ്ടാകുന്ന പാറ്റ ശല്യം. കിച്ചൻ സിങ്കുകളില്‍ ആണ് സാധാരണയായി പാറ്റകളെ കണ്ടുവരുന്നത്.

ഭക്ഷണം കഴിച്ചശേഷം പാത്രങ്ങള്‍ സിങ്കില്‍ കഴുകാതെ ഇടുന്നത് പാറ്റകള്‍ വരുന്നതിന് പ്രധാന കാരണമാണ്.

രാത്രിയാണ് ഇവയുടെ ശല്യം അധികമായി ഉണ്ടാകാറുള്ളത്. സിങ്കിനടിയിലെ ചെറിയ ഓട്ടകളിലും മറ്റും ഇവ കയറിയിരിക്കുന്നത് പതിവാണ്. ഒരു പരിധിവരെ അടുക്കള ശരിയായി വൃത്തിയാക്കുന്നതിലൂടെ പാറ്റകളെ തുരത്തുന്നതിന് സഹായിക്കും. പാറ്റകളെ തുരത്തുന്നതിന് എന്തൊക്കെ പൊടിക്കൈകള്‍ പരീക്ഷിക്കാം എന്ന് നോക്കാം.


പാറ്റകളെ തുരത്തുന്നതിന് വളരെ ഉപകാരപ്രദമായ ഒന്നാണ് നാരങ്ങാനീര്. അസിഡിക് മണവും ഗുണവും എല്ലാം അടങ്ങിയിരിക്കുന്ന നാരങ്ങാനീര് പാറ്റകളെ തുരത്തുന്നതിന് വളരെയധികം സഹായകരമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിന് മാത്രമല്ല വീട്ടിലെ ക്ലീനിങ് ജോലികള്‍ക്കും വളരെ നല്ലൊരു ഉപാധിയാണ് ബേക്കിംഗ് സോഡ.


ബേക്കിംഗ് സോഡയും വീട്ടിനകത്തെ പാറ്റകളെ തുരത്താൻ നമ്മെ സഹായിക്കും. ബേക്കിംഗ് സോഡയും പഞ്ചസാരയും കലർത്തിയ മിശ്രിതം പാറ്റ ഉള്ള സ്ഥലത്ത് വയ്‌ക്കുകയാണെങ്കില്‍ പഞ്ചസാരയില്‍ ആകൃഷ്ടരായി പാറ്റകളെത്തുകയും ബേക്കിംഗ് സോഡയുമായി സാമിപ്യത്തിലാകുമ്ബോള്‍ ചാവുകയും ചെയ്യും. പാറ്റ ശല്യം കുറയ്‌ക്കുന്നതിന് വേപ്പെണ്ണ അല്പം എടുത്ത് വെള്ളത്തില്‍ കലർത്തിയതിനുശേഷം സ്പ്രേ ചെയ്യുന്നതിലൂടെ സാധിക്കും.

Post a Comment

Previous Post Next Post