ടെലിഗ്രാമിൽ ഓൺലൈൻ വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പദിക്കാമെന്ന മെസ്സേജ് കണ്ട് പണം അയച്ചു നൽകിയ യുവതിക്ക് 15,96,585 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പിന്നീട് ഇത് ഒരു തട്ടിപ്പാണെന്ന് മനസിലായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
മൊബൈലിലേക്ക് ലിങ്കുകളും മെസ്സേജും അയച്ചാണ് തട്ടിപ്പിന് തുടക്കം.തുടക്കത്തിൽ ചെറിയ ടാസ്കുകൾ നൽകി അത് പൂർത്തീകരച്ചാൽ പണം നൽകിയതിന്റെ ലാഭത്തോടുകൂടി തിരികെ നൽകി വിശ്വാസം നേടിയെടുക്കും പിന്നീട് കൂടുതൽ പണം ടാസ്ക്കിൽ പങ്കെടുക്കാൻ ചോദിക്കുകയും പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതുമാണ് തട്ടിപ്പിന്റെ രീതി. ഇത്തരത്തിലുള്ള മെസ്സേജുകളും ലിങ്കുകളും നിങ്ങൾക്ക് ലഭിക്കുകയാണെകിൽ പൂർണമായും നിരസിക്കുക.
ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്.
വാട്ട്സ്ആപ്പ്,ടെലഗ്രാം,ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ, കമ്പനികളുടെ പരസ്യങ്ങളോ,കോളുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കുക.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.
Post a Comment