കൃഷിയെ ബാധിച്ച് വരൾച്ച - ഒഴുക്ക് നിലച്ച് പുഴകൾ - മലയോരം വെന്തുരുകുമ്പോൾ


നടുവിൽ: നടുവിൽ വിളക്കന്നൂർ, ഓർക്കയം, ചപ്പാരപ്പടവ് മണാട്ടി, കൊട്ടക്കാനം, കരിങ്കയം, മലപ്പട്ടം - പടിയൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങൾ, പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂർ, ആലത്തുപറമ്പ്, കല്യാട്, പെരുമണ്ണ്, ഇരിക്കൂർ പഞ്ചായത്തിലെ ചേടിച്ചേരി, കുട്ടാവ്, നിടുവള്ളൂർ, മലപ്പട്ടം പഞ്ചായത്തിലെ പൂക്കണ്ടം, ചൂളിയാട്, കൊവുന്തല, അടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ വരൾച്ച കൃഷിയേയും ബാധിച്ചു തുടങ്ങി.

ജില്ലയിലെ വലുതും ചെറുതുമായ പുഴകളിൽ നീരൊഴുക്ക് നന്നേ കുറഞ്ഞു. ചെറുപുഴ തേജസ്വിനി തിരുമേനി പുഴകളിലെ നീരൊഴുക്കു നിലച്ചു. ചിലയിടങ്ങളിലെ തടയണകളിലും കയങ്ങളിലും മാത്രമാണ് വെള്ളമുള്ളത്.

പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ കിണറുകളിലെ ജലനിരപ്പും താഴാൻ തുടങ്ങി. ഇരിക്കൂർ, മണ്ണൂർ, പെരുമണ്ണ്, കണ്ടകശ്ശേരി, ചമതച്ചാൽ പുഴകളുടെ മിക്ക ഭാഗവും വറ്റി.


Post a Comment

Previous Post Next Post