സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപ കുറഞ്ഞതോടെ സ്വർണവില 49000ത്തിന് താഴെ എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48920 രൂപയാണ്. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 6115 രൂപയാണ് വില. കഴിഞ്ഞ 2 ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയും ശനിയും തുടർച്ചയായി സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപയും ശനി ഗ്രാമിന് 10 രൂപയും വീതമാണ് കുറഞ്ഞത്.
ഇന്ന് ആശ്വാസ ദിനം; സ്വർണവില 49,000 ത്തിന് താഴേക്ക്
Alakode News
0
Post a Comment