മൂന്ന് സാഹചര്യങ്ങളില്‍ ഒഴികെ 20,000 രൂപയിലധികം പണമായി ഒരു ദിവസം നല്‍കരുത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച്‌ മൂന്നു സാഹചര്യങ്ങളില്‍ ഒഴികെ 20000 രൂപയിലധികം പണമായി ഒരു ദിവസം ഒരാള്‍ക്കോ കമ്ബനിക്കോ സ്ഥാപനത്തിനോ നല്‍കരുത്.

ബാങ്ക് സേവനം ലഭ്യമല്ലാത്ത ഗ്രാമത്തിലോ ടൗണിലോ ആണെങ്കിലോ ഒരു ജീവനക്കാരന്റെയോ രാഷ്ട്രീയ പ്രവർത്തകന്റെയോ വേതനമോ പെൻഷനോ ആയിട്ടോ ആ വ്യക്തിക്ക് ഏർപ്പെട്ട ചെലവ് തിരികെ നല്‍കുന്നത് ആയിട്ടോ ആണെങ്കിലോ ഏതെങ്കിലും നിയമപ്രകാരം പണമായി തന്നെ തുക നല്‍കണമെന്ന വ്യവസ്ഥ ഉണ്ടെങ്കിലോ 20,000 ത്തില്‍ കൂടുതല്‍ തുക പണമായി നല്‍കാം. 

മറ്റ് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഇങ്ങനെ

രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ പ്രവർത്തകരുടെയോ പൊതുപ്രവർത്തനമായി ബന്ധമില്ലാത്തതും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളില്‍ വിമർശിക്കരുത് 

വിലയിരുത്തിയിട്ടില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പാർട്ടികളെയോ പ്രവർത്തകരെയോ വിമർശിക്കരുത് 

ക്ഷേത്രം, പള്ളി, ചർച്ച്‌ തുടങ്ങിയവയോ മറ്റ് ആരാധനാ സ്ഥലങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേണ്ടിയും ഉപയോഗിക്കരുത്

ആയുധമായി ദുരുപയോഗം ചെയ്യാവുന്ന സാമഗ്രികള്‍ ഉപയോഗിച്ച്‌ ജാഥകള്‍ നടത്തരുത് 

വാഹനത്തില്‍ സ്ഥാപിച്ചതോ അല്ലാത്തതോ ആയ ഉച്ചഭാഷിണികള്‍ രാത്രി 10 നും രാവിലെ 6 നും ഇടയില്‍ ഉപയോഗിക്കരുത് 

മൈതാനം, ഹെലിപാഡ് തുടങ്ങിയ പൊതുഇടങ്ങള്‍ എല്ലാ കക്ഷികള്‍ക്കും സ്ഥാനാർഥികള്‍ക്കും നിഷ്പക്ഷമായി ലഭ്യമാക്കണം

ഓരോ വ്യക്തിയുടെയും സമാധാനപൂർണവും ശല്യരഹിതവുമായ ഗാർഹിക ജീവിതത്തിനുള്ള അവകാശത്തെ പൂർണമായും സംരക്ഷിക്കണം

യോഗങ്ങളുടെ വേദി, സമയം എന്നിവ പ്രാദേശിക പോലീസിനെ അറിയിക്കുകയും ആവശ്യമായ അനുമതികള്‍ മുൻകൂട്ടി നേടുകയും ചെയ്യണം 

ജാഥകളുടെ റൂട്ട്, പുറപ്പെടുന്നതും അവസാനിക്കുന്നതുമായ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കുകയും പോലീസ് അനുമതി വാങ്ങുകയും വേണം

ജാഥകള്‍ വാഹന ഗതാഗതത്തെ തടസ്സപ്പെടുത്താതെ സജ്ജീകരിക്കണം 

തെരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ ഏർപ്പെടുന്ന എല്ലാ രാഷ്ട്രീയ പ്രവർത്തകരും ബാഡ്ജ്/തിരിച്ചറിയല്‍ കാർഡ് ധരിക്കണം 

വോട്ടർമാർക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക തിരിച്ചറിയല്‍ സ്ലിപ്പ് പ്ലെയിൻ വെള്ളക്കടലാസില്‍ ആയിരിക്കണം. അതില്‍ ചിഹ്നമോ പാർട്ടിയുടേയോ സ്ഥാനാർത്ഥിയുടെ പേരോ പാടില്ല

യാതൊരുവിധ ഔദ്യോഗിക കൃത്യവും പ്രചാരണവുമായി ബന്ധപ്പെടുത്തരുത് 

സാമ്ബത്തികവും അല്ലാത്തതുമായ വാഗ്ദാനം നല്‍കി വോട്ടറെ സ്വാധീനിക്കുകയും വോട്ടർമാരുടെ ജാതി, സമുദായ വികാരങ്ങള്‍ സ്വാധീനിക്കുന്ന വിധം അഭ്യർത്ഥനകള്‍ നടത്തുകയോ അരുത്.

Post a Comment

Previous Post Next Post