സ്വർണവിലയിൽ ഇന്ന് 200 രൂപയുടെ കുറവ്



കൊച്ചി: മൂന്നു ദിവസത്തെ നിശ്ചലാവസ്ഥക്ക് ശേഷം ഇടിഞ്ഞ് സ്വർണവില. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,280 രൂപയാണ്. ഗ്രാമിന് 25 രൂപ താഴ്ന്നതോടെ ഒരു ഗ്രാം സ്വർണവില 6035 രൂപയായി.

ഒരു പവൻ സ്വർണത്തിന്റെ വില ഈ മാസം ഒന്‍പതിന് സര്‍വകാല റെക്കോർഡിൽ എത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായി 48,000 കടന്ന സ്വർണവില റെക്കോർഡ് തുകയായ 48,600ല്‍ എത്തി. ഇതിന് ശേഷം പിന്നീട് സ്വർണവില കുറയുകയായിരുന്നു. 48,480 യിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ വ്യാപാരണം നടന്നത്. ഗ്രാമിന്റെ വില 6060 രൂപയായിരുന്നു. 

Post a Comment

Previous Post Next Post