ഇന്ധന വില കുറയ്ക്കുന്നത് 2 വര്‍ഷത്തിന് ശേഷം; കുറച്ച പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് പ്രാബല്യത്തില്‍


ദില്ലി: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്ധനവില കുറച്ച്‌ കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയും ഡീസലിൻറെയും വില രണ്ട് രൂപ വീതമാണ് എണ്ണകമ്ബനികള്‍ കുറച്ചത്.
പുതിയ വില ഇന്ന് രാവിലെ ആറ് മണി മുതല്‍ നിലവില്‍ വന്നു. സാധാരണക്കാരോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. കൊച്ചിയില്‍ പെട്രോളിന് വില 105 രൂപ 50 പൈസയാകും പുതുക്കിയ വില. ഡീസല്‍ 94 രൂപ 50 പൈസയും.

Post a Comment

Previous Post Next Post