മഞ്ഞുമ്മല്‍ ബോയ്‍സ് പ്രവചനങ്ങള്‍ ശരിവയ്‍ക്കുന്ന കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്.
മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 26 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ നേട്ടം മൂന്ന് ദിവസത്തിനുള്ളില്‍ ആണ്.
ചിത്രത്തിന്റേത് അമ്ബരിപ്പിക്കുന്ന കുതിപ്പാണെന്ന് ഒടിടിപ്ലേയാണ് കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ട് റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. പുതുമ നിറഞ്ഞ കാഴ്‍ച അനുഭവിപ്പിക്കുന്ന സിനിമയായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്.
മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സർവൈല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍. അത്രയേറെ വിശ്വസനീയമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്.
ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്‍ചായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് യഥാർഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‍സ് കേരളത്തിനു പുറത്തും വലിയ അഭിപ്രായങ്ങളാണ് നേടുന്നത്.
കലാപരമായി മുന്നിട്ടുനില്‍ക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. യഥാർഥമായി അനുഭവിച്ചവ അതേ തീവ്രതയില്‍ ചിത്രത്തില്‍ പകർത്താൻ ചിദംബരത്തിന് സാധിച്ചിരിക്കുന്നു എന്ന് മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ട് പ്രേക്ഷകർ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.
അധികം പഴയതല്ലെങ്കിലും സംഭവമുണ്ടായ കാലത്തെ ചിത്രത്തില്‍ അടയാളപ്പെടുത്താൻ ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സില്‍ ഗൌരവത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്. ജാനേമൻ എന്ന സർപ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ പ്രതീക്ഷള്‍ തെറ്റിയില്ല.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാല്‍ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്ബോല്‍, വിഷ്‍ണു രഘു, അരുണ്‍ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സംഗീതം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്.

Post a Comment