ഇരിക്കൂര്‍ താലൂക്ക് ആശുപത്രിക്ക് തറക്കല്ലിട്ടു

ഇരിക്കൂർ: ഇരിക്കൂർ താലൂക്ക് ആശുപത്രിക്കായി നബാർഡ് ഫണ്ട് ഉപയോഗിച്ച്‌ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
അഡ്വ.സജീവ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.റോബർട്ട് ജോർജ്, ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.എം.പീയുഷ്, ഡി.പി.എം പി.കെ. അനില്‍ കുമാർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്.ലിസി, സ്ഥിരംസമിതി അദ്ധ്യക്ഷരായ ബേബി തോലാനി, പി.കെ.മുനീർ, കെ.പി.രേഷ്മ, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഫാത്തിമ, പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. പ്രസന്ന, ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് അംഗം ബി.നലീഫ, മെഡിക്കല്‍ ഓഫീസർ ഡോ.അതുല്‍ മോഹൻ, ഡോ.മനു മാത്യു, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post