ആലക്കോട്: ആലക്കോട് ടൗണില്‍ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു.അരങ്ങം വട്ടക്കയത്തെ വടക്കേല്‍ ജോഷി മാത്യു (36)വിനെ സുഹൃത്തായ ആലക്കോട്ടെ മാവോടിയില്‍ ജയേഷ് (40) കൊലപ്പെടുത്തിയ കേസിന്‍റെ കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആലക്കോട് സിഐ അനില്‍കുമാർ തളിപ്പറമ്ബ് കോടതിയില്‍ സമർപ്പിച്ചത്.
2023 നവംബർ 13ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ആലക്കോട് ന്യൂ ബസാറില്‍ ബസ്‌സ്റ്റാൻഡില്‍ സമീപം വാഹന പാർക്കിംഗ് കേന്ദ്രത്തിലായിരുന്നു കൊലപാതകം നടന്നത്.
സുഹൃത്തുക്കളായ മറ്റു രണ്ടുപേർക്കൊപ്പം ഇവിടെ വച്ച് മദ്യപിക്കുകയായിരുന്ന ജയേഷ് ജോഷിയെ ഇവിടേക്ക് വിളിച്ചുവരുത്തിയശേഷം കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Post a Comment