കണ്ണൂരില്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; ഗതാഗതം നിര്‍ത്തിവെച്ചു

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു. പാചക വാതക ടാങ്കറാണ് മറിഞ്ഞത്.
പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ബെംഗളൂരൂവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കർ ലോറി. അമിത വേഗത്തില്‍ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ആദ്യം ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു. ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മട്ടന്നൂരില്‍ നിന്നുളള കാറിനെയാണ് പിന്നീട് ഇടിച്ചത്. പൊലീസെത്തി വാതക ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചു. വൻ ദുരന്തമാണ് ഒഴിവായത്.

Post a Comment

Previous Post Next Post