തൊഴിലുറപ്പ്‌ പദ്ധതി:വേതനം വർധിപ്പിക്കണം പാർലമെന്റ് സമിതി



ന്യൂഡല്‍ഹി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വർധിപ്പിക്കണമെന്ന് ലോക്‌സഭാ പാര്‍ലമെന്ററി കാര്യസമിതിയുടെ ശുപാർശ

1948-ലെ മിനിമം വേതന നിരക്ക് നിയമത്തിന് അനുസരിച്ചാണ് സംസ്ഥാനങ്ങള്‍ വേതനം നിശ്ചയിച്ചിട്ടുള്ളത് എങ്കിലും വര്‍ധിച്ച് വരുന്ന ജീവിത ചെലവില്‍ നിലവിലെ വേതനം പര്യാപ്തമല്ലെന്ന് കനിമൊഴി കരുണാനിധി അധ്യക്ഷയായ ഗ്രാമീണ വികസന പഞ്ചായത്തീരാജ് സമിതി ചൂണ്ടിക്കാട്ടി.


220 മുതല്‍ 353 രൂപ വരെയാണ് സംസ്ഥാനങ്ങളില്‍ ഒരു തൊഴിൽ ഇനത്തിന് നല്‍കുന്നത്. ഏറ്റവും അധികം തുക നല്‍കുന്നത് ഹരിയാണയാണ് (357). തൊട്ട് പിന്നില്‍ സിക്കിം (353), കേരളം (333), നിക്കോബാര്‍ (328), ലക്ഷദ്വീപ് (304) എന്നിവയാണ്.


2005-ലാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്.

Post a Comment

Previous Post Next Post