മാനന്തവാടിയില്‍ ആളെ കൊന്ന കൊലയാളി കാട്ടാനയെ തിരിച്ചറിഞ്ഞു. കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ബേലൂര്‍ മഗ്ന എന്ന ആനയാണ് യുവാവിനെ കൊലപ്പെടുത്തിയത്. നവംബര്‍ 30ന് ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്നു പിടികൂടിയ ആനയാണിത്. റേഡിയോ കോളര്‍ ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേത വനാതിര്‍ത്തിയിലെ മൂലഹോള്ള വന്യജീവി റേഞ്ചില്‍ തുറന്നു വിടുകയായിരുന്നു.
മാനന്തവാടിയില്‍ ഒരാഴ്ച മുമ്പെത്തിയ തണ്ണീര്‍ക്കൊമ്പനൊപ്പം കാടിറങ്ങിയ മോഴയാനയാണ് ഒരാളുടെ ജീവനെടുത്തത്. റേഡിയോ കോളര്‍ ധരിപ്പിച്ച കാട്ടാനകളായിരുന്നുവെങ്കിലും സിഗ്‌നല്‍ ട്രാക്ക് ചെയ്യുന്നതിലെ വീഴ്ചയാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. സിഗ്‌നല്‍ വിവരം യഥാസമയം കര്‍ണാടക നല്‍കുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇത് കര്‍ണാടക വനം വകുപ്പ് തള്ളി.
തണ്ണീര്‍ കൊമ്പന്‍ ചെരിഞ്ഞതിന് പിന്നാലെയാണ് കര്‍ണാടകയില്‍ നിന്ന് മറ്റൊരു ആന വനാതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തിയത്. ആനയെ നിരീക്ഷിക്കുന്നുണ്ടെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു. പക്ഷേ വനംവകുപ്പറിയാതെ ആന നാട്ടിലിറങ്ങി ജനവാസ മേഖലയില്‍ ഭീതിവിതച്ച് കറങ്ങി. റേഡിയോ കോളര്‍ ധരിപ്പിച്ച ആനയെ ട്രാക്ക് ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചുവെന്ന് വ്യക്തം. കേരള -കര്‍ണാടക വനം വകുപ്പുകള്‍ ഇക്കാര്യത്തില്‍ പരസ്പരം പഴിചാരുകയാണ്. കര്‍ണാടക വനംവകുപ്പ് കൃത്യമായി വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് വനംമന്ത്രി ആരോപിക്കുന്നു
Post a Comment