കൊച്ചി മെട്രോ ട്രാഫിക് കൺട്രോളർ പെരിയാറിൽ മുങ്ങി മരിച്ചു; കണ്ണൂർ സ്വദേശിയാണ്


പെരിയാറിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. കൊച്ചി മെട്രോ ട്രാഫിക് കൺട്രോളർ കണ്ണൂർ ഏഴിമല കരിമ്പാനിൽ കെ ടോണി ജോൺ(38) ആണ് മരിച്ചത്. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പമ്പിങ് സ്റ്റേഷന് സമീപം ഇന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. കോതമംഗലം അഗ്നിരക്ഷ സേന വൈകീട്ട് ആറോടെ മൃതദേഹം കണ്ടെടുത്തു.

Post a Comment

Previous Post Next Post