വയനാട്ടിൽ നാളെ എല്‍ഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു

 


വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ വയനാട്ടില്‍ എല്‍ഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഒരാഴ്ചയ്ക്കിടെ വയനാട്ടില്‍ രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുറുവ ദ്വീപിലെ ജീവനക്കാരനായ പാക്കം സ്വദേശി പോള്‍ ആണ് ഇന്ന് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫും നാളെ വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post