ആലക്കോട് വെള്ളാട് സ്വദേശിനിയായ നഴ്സ് ബസ്സിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് മരിച്ചു



തലശേരി: സ്വകാര്യ ബസിന് പിറകില്‍ സ്കൂട്ടറിടിച്ച്‌ യാത്രക്കാരി മരിച്ചു. ആലക്കോട് സ്വദേശിനി പാറക്കല്‍ മേരി ജോസഫ് (35) ആണ് മരിച്ചത്‌.
മാടപ്പീടിക ഗുംട്ടിയില്‍ ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. ഭർത്താവിന്‍റെ സ്വദേശമായ നാദാപുരം വിലങ്ങാട്ടേക്ക് പോകുന്നതിനിടെയാണ് യുവതി അപകടത്തില്‍പ്പെട്ടത്. 

സ്റ്റോപ്പില്‍ നിർത്തിയ ബസിന്‌ പിറകില്‍ പിന്നാലെ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കണ്ണൂർ സ്വകാര്യ ക്ലിനിക്കില്‍ നഴ്സാണ് മേരി ജോസഫ്. ജോസഫ്-ലീലാമ്മ ദമ്ബതികളുടെ മകളാണ്. ഭർത്താവ്: ടിജോ. മകൻ: ആല്‍ബർട്ട്. സഹോദരൻ: പ്രവീണ്‍. ന്യൂമാഹി പോലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post