യുപിഐ സേവനം ലഭിക്കുന്ന വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രം

ലോകത്തെ മുന്നില്‍ നില്‍ക്കുന്ന പേയ്‌മെന്റ് സംവിധാനങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് യുപിഐ. ഇപ്പോഴിതാ യുപിഐ സേവനം ലഭിക്കുന്ന വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

യൂറോപ്പിലും ഏഷ്യയിലുമായി നിലവില്‍ 11 രാജ്യങ്ങളില്‍ യുപിഐ സംവിധാനം ലഭ്യമാണ്. ഭൂട്ടാൻ, യുഎഇ, മലേഷ്യ, സിംഗപ്പൂർ, നേപ്പാള്‍, ഒമാൻ, ഖത്തർ, ശ്രീലങ്ക, ഫ്രാൻസ്, മൗറീസ്, റഷ്യ എന്നിവയാണ് സംവിധാനം ഉപയോഗിക്കുന്ന രാജ്യങ്ങള്‍.

ഫ്രാൻസിലും മൗറീഷ്യസിലും റഷ്യയിലും മാത്രമല്ല ഉടൻ തന്നെ ബ്രിട്ടണിലും യുപിഐ സേവനം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Post a Comment

Previous Post Next Post