സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് വില കൂട്ടി; മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി. നിലവില്‍ സബ്സിഡിയുള്ള 13 ഇന സാധനങ്ങളുടെ വില കൂടും.
ഭക്ഷ്യവകുപ്പിന്റെ അഭ്യർഥനയെ തുടർന്നാണ് വില കൂട്ടാൻ മന്ത്രിസഭ തീരുമാനിച്ചത്.

നിലവില്‍ 55 ശതമാനം സബ്‌സിഡി നല്‍കിയാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. അത് 20 ശതമാനം കുറച്ച്‌ ഇനി മുതല്‍ 35 ശതമാനം മാത്രമായിരിക്കും സബ്‌സിഡിയുണ്ടാവുക. വിദഗ്ധ സമിതിയുടെ ശിപാർശ പ്രകാരമാണ് സർക്കാർ തീരുമാനം.

വിപണിയില്‍ വലിയ വിലവരുന്ന മുളകിനും ഉഴുന്നിനുമെല്ലാം സപ്ലൈകോയില്‍ വൻ വിലവർദ്ധനവാണ് ഉണ്ടാവുക. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്ക് വില കൂടും.

Post a Comment

Previous Post Next Post