ജയറാം ചിത്രം 'ഓസ്ലര്‍' ഒടിടിയില്‍ എത്തുന്നു; എവിടെ കാണാം


ജയറാം നായകനായെത്തിയ ചിത്രം ‘എബ്രഹാം ഓസ്ലര്‍’ ഒടിടിയിലേക്ക്. ഫെബ്രുവരി 9-ന് ഒസ്ലർ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യും.

രണ്‍ധീർ കൃഷ്ണൻ കഥ എഴുതി മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കേരള ബോക്സോഫീസില്‍ മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 8.15 കോടിയാണ്. 2024-ലെ ആദ്യ ബോക്സോഫീസ് ഹിറ്റായാണ് ചിത്രം കണക്കാക്കുന്നതും.

ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് നേരമ്ബോക്ക് സിനിമാസിന്റെ ബാനറില്‍ ചിത്രം നിർമിച്ചിരിക്കുന്നത്.

അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തില്‍ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ എൻട്രി അടക്കം വളരെ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരുന്നത്. ഇത് കൊണ്ട് തന്നെ ചിത്രത്തിന് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചതും.

Post a Comment

Previous Post Next Post