ആലക്കോട് : ആലക്കോട് പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു .ടൂറിസം വികസനത്തിന് അടിസ്ഥാന ഘടകമായ റോഡുകൾ നവീകരിക്കുകയും നിർമിക്കുകയും ചെയ്യുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മലയോര ഹൈവേയുടെയും ടി.സി.ബി. റോഡിന്റെയും ഭാഗമായി ആലക്കോട് പുഴക്ക് കുറുകെ പണിത പാലം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷനായി. ഡോ. ജോൺ ബ്രിട്ടാസ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പ്രസിഡന്റുമാരായ ബേബി ഓടംമ്പള്ളിൽ, ജോജി കണിക്കാട്ട്, കെ.എസ്. ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ കെ.എം. ഹരീഷ്, ജി.എസ്. ജ്യോതി, കെ.പി. സാബു തുടങ്ങിയവർ സംസാരിച്ചു.

Post a Comment