വീണ്ടും മലയാള സിനിമ സീൻ മാറ്റി; 50 കോടി ക്ലബില്‍ മുത്തമിട്ട് മഞ്ഞുമ്മല്‍ ബോയ്സ്


ആദ്യ 50 കോടി ക്ലബില്‍ മുത്തമിട്ട് മഞ്ഞുമ്മല്‍ ബോയ്സ്. ആഗോള തലത്തിലാണ് ചിത്രം 50 കോടി കളക്ഷൻ സ്വന്തമാക്കുന്നത്.

ഫെബ്രുവരി 22-ന് റിലീസിനെത്തിയ ചിത്രം ഏഴ് ദിവസം പിന്നിടുമ്ബോഴാണ് ഈ നേട്ടം. ഇതോടെ അതിവേഗം 50 കോടി ക്ലബില്‍ ഇടം നേടിയ അഞ്ച് മലയാള സിനിമയുടെ പട്ടികയില്‍ മഞ്ഞുമ്മല്‍ ബോയ്സ് ഇടം നേടിയിരിക്കുകയാണ്.

നാലാം സ്ഥാനത്ത് 2018 (7 ദിവസം), മൂന്നാം സ്ഥാനത്ത് ഭീഷ്മപർവം (6 ദിവസം), രണ്ടാം സ്ഥാനത്ത് കുറുപ്പ് (5), ഒന്നാം സ്ഥാനത്ത് ലൂസിഫർ (4 ദിവസം). 50 കോടി ക്ലബ് വിജയത്തിലെത്തി നില്‍ക്കുമ്ബോള്‍ മഞ്ഞുമ്മല്‍ ടീം ഉലകനായകനെ കണ്ട സന്തോഷം കൂടി പങ്കുവെയ്ക്കുകയാണ്. 

കമല്‍ ഹാസനും ഉദയനിധി സ്റ്റാലിനുമൊത്തുള്ള ചിത്രം സംവിധായകൻ ചിദംബരം പങ്കുവെച്ചിരുന്നു. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. 

കൊച്ചിയില്‍ നിന്നും ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാല്‍ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാൻ, അരുണ്‍ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Post a Comment

Previous Post Next Post