തിരുവനന്തപുരത്ത് വാഹനാപകടം; 3 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ മൂന്നു വയസുകാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവനന്തപുരം അന്തിയൂര്‍ക്കോണം സ്വദേശി ജോണിയുടെ മകന്‍ അസ്നാല്‍ ആണ് മരിച്ചത്. കാര്‍ സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി എതിരേ വന്ന ബൈക്കിലിടിക്കുകയും മറിയുകയുമായിരുന്നു.

Post a Comment

Previous Post Next Post