ഫാസ്റ്റാഗ് കെവൈസി അപ്ഡേറ്റ് ചെയ്യാം ഫെബ്രുവരി 29 വരെ; പുതുക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

മുന്നിലധികം കാറുകള്‍ക്ക് ഒരു ഫാസ്റ്റാഗ് ഉപയോഗിക്കുന്നത് തടയാനായി നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ 'ഒരു വാഹനം, ഒരു ഫാസ്റ്റാഗ്' എന്ന മാനദണ്ഡം അവതരിപ്പിച്ചിരിക്കുകയാണ്.


അതിന്റെ ഭാഗമായി കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി ഫെബ്രുവരി 29 ന് അവസാനിക്കും. ഫാസ്റ്റാഗ് കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ നോക്കാം..


എങ്ങനെ ഫാസ്റ്റാഗ് കെവൈസി അപ്ഡേറ്റ് ചെയ്യാം?

* https://fastag.ihmcl.com സന്ദർശിച്ച്‌ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബർ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക
* ഡാഷ്ബോർഡ് മെനുവിലേക്ക് പോയി മൈ പ്രൊഫൈല്‍ ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
* മൈ പ്രൊഫൈലില്‍ കെവൈസി എന്ന ഓപ്ഷൻ കാണാം, അതില്‍ നിന്ന് ‘കസ്റ്റമർ ടൈപ്പ്’ തെരഞ്ഞെടുക്കുക.
* അതിലെ നിർദേശങ്ങള്‍ പാലിച്ചു നിങ്ങള്‍ക്ക് കെവൈസി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

* നിങ്ങളുടെ പാൻ, തിരിച്ചറിയല്‍ രേഖ, അഡ്രസ് പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അടുത്തുള്ള ഫാസ്‌ടാഗ് ഇഷ്യൂവർ ബാങ്ക് സന്ദർശിക്കുക
* ഫാസ്റ്റേജിനുള്ള കെവൈസി ഫോം നിങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് ലഭിക്കും
* ആ ഫോം പൂരിപ്പിച്ചു നിങ്ങളുടെ രേഖകളോടൊപ്പം ബാങ്കില്‍ സമർപ്പിക്കുക
*കെവൈസി അപ്ഡേറ്റ് ആയ ശേഷം നിങ്ങളുടെ ഫോണിലേക്ക് എസ്‌എംഎസ് വഴി അറിയിക്കുന്നതായിരിക്കും.

Post a Comment

Previous Post Next Post