ലീജോ ജോസ് പെല്ലിശ്ശേരി- മോഹൻലാല്‍ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' ഒടിടി റിലീസിനൊരുങ്ങി. ഫെബ്രുവരി 23ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്യുക.
‘കാണപ്പോറത് നിജം’ എന്ന കാപ്ഷനോടുകൂടിയാണ് ഡിസ്നി പ്ലസ് ഹോട്ട്സാറ്റാർ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. വാലിബൻ തിയറ്ററുകളിലെത്തിയത് ജനുവരി 25നായിരുന്നു. സമ്മിശ്ര പ്രതികരണമാണ് വാലിബൻ തിയറ്ററുകളിലെത്തിയത് നേടിയത്.
ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് വാലിബന്റെ നിർമാണം. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും വാലിബൻ എത്തും.
: 'പോച്ചർ' ദിവസങ്ങള്‍ക്കുള്ളില്‍ ഒടിടിയില്‍ എത്തും
പല ദേശങ്ങളില്‍ പോയി മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹൻലാല്‍ ചിത്രത്തിലെത്തുന്നത്. വാലിബന്റെ ആശാനായി എത്തുന്ന ഹരീഷ് പേരടിയാണ് കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം. മോഹൻലാലിന്റെ ഗംഭീര ഫൈറ്റ് സീൻസും ലുക്കുമാണ് മറ്റൊരു പ്രത്യേകത. മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നു. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെയാണ് മലൈക്കോട്ടൈ വാലിബന്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.
സൊണാലി കുല്‍ക്കർണി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, ഹരിപ്രശാന്ത് വര്‍മ്മ, സുചിത്ര നായര്‍ എന്നിവരും വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Post a Comment