കർണാടകയിൽ 21 വയസിന് താഴെയുള്ളവർക്ക് സിഗരറ്റ് വില്‍ക്കുന്നത് നിരോധിച്ചു. അതോടൊപ്പം ഹുക്ക വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തി സംസ്ഥാന നിയമസഭ ബില്‍ പാസാക്കി. കരള്‍ സംബന്ധമായ രോഗങ്ങളില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു ബില്‍ പാസാക്കിയതെന്ന് കർണാടക സർക്കാർ അറിയിച്ചു. ഹുക്ക പാർലറുകള്‍ നടത്തുന്നവർക്ക് 3 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

Post a Comment