ആലക്കോട്: നെഞ്ചുവേദന അനുഭവപ്പെട്ട യാത്രികനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ. പാണത്തൂർ -ഒടയംചാല്‍- ചിറ്റാരിക്കാല്‍- ചെറുപുഴ -ആലക്കോട് -ശ്രീകണ്ഠാപുരം റൂട്ടിലോടുന്ന മാസ് ബസിലെ ഡ്രൈവർ പി.പി.
പ്രവീണ്‍കുമാർ, കണ്ടക്ടർ പ്രജീഷ് നടുവില്‍ എന്നിവരാണു രോഗിയെ കൃത്യസമയത്തു ആശുപത്രിയില്‍ എത്തിച്ച് മാതൃകാ പ്രവർത്തനം നടത്തിയത്. കോളിച്ചാലില്‍നിന്ന് ആലക്കോട്ടേക്ക് ബസില്‍ കയറിയ മാനടുക്കം സ്വദേശി കല്ലുപുരയ്ക്കല്‍ രാജനാണ് (71) ചിറ്റാരിക്കാലില്‍ എത്തിയപ്പോള്‍ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടത്. കണ്ടക്ടർ വിവരം ഡ്രൈവറെ അറിയിച്ചു. പിന്നീട് ബസ് എവിടെയും നിർത്താതെ ചെറുപുഴ സെന്‍റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലേക്ക് കുതിച്ചു. രോഗിയെ ആശുപത്രിയില്‍ എത്തിച്ച ഡ്രൈവർ ബസുമായി ചെറുപുഴ ബസ് സ്റ്റാൻഡിലെത്തി.
ണ്ടക്ടർ രോഗിയുടെ വിവരങ്ങള്‍ ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തി തിരികെ വന്നതിനുശേഷമാണു ബസ് ശ്രീകണ്ഠപുരത്തേക്ക് പോയത്.
ഡോക്ടർ പരിശോധിച്ചപ്പോള്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്നും ഏതാനും മണിക്കൂർ വിശ്രമിച്ചതിന് ശേഷം വീട്ടിലേക്ക് പോകാമെന്നും പറഞ്ഞു. ഭാര്യ രാജമ്മയ്ക്കൊപ്പം ആലക്കോടുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുകയായിരുന്നു രാജൻ. ഒരാഴ്ച മുൻപ് ഡോക്ടറെ കണ്ട് മരുന്നു വാങ്ങിയിരുന്നതായി രാജൻ പറഞ്ഞു. സമയോചിതമായ ഇടപെടല്‍ മൂലം ഒരാളുടെ ജീവൻ രക്ഷിക്കാനായതിന്‍റെ ആശ്വാസത്തിലാണ് ബസ് ജീവനക്കാർ.
Post a Comment