ജനുവരി പകുതി കഴിഞ്ഞിട്ടും കശ്മീര്‍ ഉള്‍പ്പടെയുള്ള ഹിമാലയന്‍ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയില്ലാത്തത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ അതിശൈത്യത്താല്‍ തണുത്ത് വിറക്കുകയാണ് നീലഗിരി ജില്ല. ഇവിടെ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലേക്ക് കടക്കുകയാണ്. ഊട്ടിയിലെ കാന്തലിലും തലൈകുന്തയിലും ഒരു ഡിഗ്രി സെല്‍ഷ്യസും ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 2 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപം. സമീപകാലത്തൊന്നും കാണപ്പെടാത്ത രീതിയിലുള്ള തണുപ്പാണ് ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നതെന്നാണ് വിവരം.
അതിശൈത്യത്തില്‍ ജനജീവിതം ദുസഹമായിരിക്കുകയാണ്. മഞ്ഞ് മൂടിയ നിലയിലാണ് മൈതാനങ്ങള്‍. തണുപ്പും മഞ്ഞുവീഴ്ചയും കൃഷിയെയും ബാധിച്ചിട്ടുണ്ട്. തേയിലകൃഷിയെയാണ് മോശം കാലാവസ്ഥ ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത്. തണുപ്പ് കാരണം ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെടുന്നത്. ശ്വാസതടസം, തലവേദന, പനി ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വ്യാപകമാക്കുകയാണ്. ഊട്ടിയിലും സമാനമായ സാഹചര്യമാണ്. അതിനാല്‍ ഇവിടങ്ങളിലേക്ക് വരൻ പദ്ധതിയിടുന്ന വിനോദ സഞ്ചാരികള്‍ വേണ്ട ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മഞ്ഞില്‍ കുളിച്ച മലനിരകളും താഴ്‌വാരങ്ങളും കാണാന്‍ സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും അതിശൈത്യം വിനോദസഞ്ചാരത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാവണമെന്നാണ് കര്‍ഷക പ്രതിനിധികള്‍ ഉന്നയിക്കുന്ന അഭിപ്രായം.
Post a Comment